ചാമംപതാൽ: വാഴൂർ സൗത്ത് 827ാം നമ്പർ എൻ.എസ്.എസ് കരയോഗം നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് വി.ഡി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. ദിലീപ് ടി.പണിക്കർ, പി.ആർ.ഗോപാലകൃഷ്ണൻ നായർ, ടി.കെ.സുരേഷ്‌കുമാർ, ഡി.വിശ്വനാഥൻ നായർ, വി.ആർ.വിജയകുമാരൻ നായർ, എം.എ.ശശിധരൻ നായർ, വി.ആർ.ഉദയകുമാർ, രാജഗോപാലൻ നായർ, ടി.അനിൽകുമാർ, എസ്.സതീഷ്ബാബു, ശ്രീലേഖ പുന്നക്കുഴിയ്ക്കൽ, ഉഷ ആർ.നായർ തുടങ്ങിയവർ പ്രസംഗിച്ചു.