കുമരകം : ഗുരുധർമ്മ പ്രചരണ സഭ കരീമഠം യൂണിറ്റ് ഗുരുദേവ മന്ദിരത്തിന്റെ 22-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക ഉത്സവവും ശിവഗിരി മഠം ബ്രഹ്മവിദ്യാലയം കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന ആഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും 29 ന് നടക്കും. എം.എൻ. ഗോപാലൻ തന്ത്രിയും, അഭിജിത്ത് ശാന്തിയും മുഖ്യകാർമികത്വം വഹിക്കും. രാവിലെ 5 ന് പ്രഭാത പൂജ, രക്ഷാധികാരി പി.കെ.രാജേഷ് പതാക ഉയർത്തും. പ്രതിഷ്ഠാ വാർഷിക സമ്മേളനവും അവാർഡ് ദാനവും കുറിച്ചി അദ്വൈതാ വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. അശോകൻ കരീമഠം അദ്ധ്യക്ഷത വഹിക്കും. കുറിച്ചി സദൻ മുഖ്യപ്രഭാഷണം നടത്തും. കനകജൂബിലി ആഘോഷ ഉദ്ഘാടനം പി.കെ.കമലാസനൻ നിർവഹിക്കും. നവതി ആഘോഷ ഉദ്ഘാടനം സരളപ്പൻ കുമരകവും, വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദുവും നിർവഹിക്കും. മനോജ് കരീമഠം, രതീഷ് വാസു, പി.വി സാന്റപ്പൻ, എം.കെ പൊന്നപ്പൻ, പ്രസന്നൻ കരീമഠം, പി.എം രാജുമോൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ഭജനാമൃതലഹരി.