പാലാ: നിയോജകമണ്ഡലത്തിൽ വികസനത്തിന്റെ പേരു പറഞ്ഞു മാണി.സി. കാപ്പൻ എം.എൽ.എ ജനങ്ങളെ കബിളിപ്പിക്കുകയാണെന്ന് എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കൾ ആരോപിച്ചു. ഇല്ലാത്ത വികസന പദ്ധതികളുടെ പേരു പറഞ്ഞ് ഫ്‌ളെക്‌സുകൾ സ്ഥാപിച്ച് പ്രചാരണം നടത്തുകയാണ് എം.എൽ. എയെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഫണ്ട് അനുവദിക്കാത്ത പദ്ധതികളും സ്വന്തം പേരിലാക്കാൻ കാപ്പൻ ശ്രമിച്ചതായി എൽ.ഡി.എഫ് നേതാക്കളായ കുര്യാക്കോസ് ജോസഫ്, സണ്ണി ഡേവിഡ്, ലോപ്പസ് മാത്യു, പീറ്റർ പന്തലാനി, ലാലിച്ചൻ ജോർജ്, സിബി തോട്ടുപുറം, ബെന്നി മൈലാടൂർ, ബാബു .കെ.ജോർജ് എന്നിവർ ആരോപിച്ചു.