
കുമരകം. കുമരകം ടൗൺ ബോട്ട് ക്ലബ് ടീം മീറ്റിംഗ് മേയ് ഒന്നിന് രാവിലെ 10ന് കുമരകം കലാഭവൻ ഹാളിൽ നടത്തും. പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിക്കും. ദേശീയ ഡ്രാഗൺ ബോട്ട് റേയ്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ അജീഷ് അനിയൻ, ദീപക്ക് കെ.പൊന്നപ്പൻ, അഖിൽകുമാർ വി.എ, പൊലീസ് ടീമിന് വേണ്ടി മെഡൽ കരസ്ഥമാക്കിയ ഷിബു പി.എം, അനൂപ് റ്റി.പി, സംസ്ഥാന ഡ്രാഗൺ ബോട്ട് റേയസ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കിയ അവാൻസ് വാസു എന്നിവരെ നെഹ്റു ട്രോഫി വള്ളം കളിയിലെ മുൻക്യാപ്റ്റൻ ഡോക്ടർ പി.ആർ.കുമാർ ആദരിക്കും.