വൈക്കം : മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്ക് ക്വയിലോൺ വെസ്റ്റ് എൻഡ് റോട്ടറി ക്ലബിന്റെ സ്‌നേഹ വീട് പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ചു നൽകും. ഇവർക്കായി തലയോലപ്പറമ്പ് പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി ആറാം വാർഡിൽ 36 സെന്റ് സ്ഥലം സൗജന്യമായി നൽകി. ജീവകാരുണ്യ പ്രവർത്തകനായ മുൻ റോട്ടറി ഗവർണർ ഡോ. ജി.എ ജോർജ്ജും, ഭാര്യ രമണി ജോർജ്ജിന്റെയും 75 ലക്ഷം രൂപയാണ് ഇതിനായി കൈമാറിയത്. ഒരു വർഷത്തിനകം വീട് കൈമാറും. കല്ലിടീൽ ചടങ്ങ് സി.കെ.ആശ എം.എൽ.എയും റോട്ടറി ഗവർണർ കെ.ശ്രീനിവാസനും ചേർന്ന് നിർവഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തിൽപ്പെട്ട ഫാരിസ, റോസമ്മ ഫ്രാൻസിസ് , സിന്ധു രാജേന്ദ്രൻ,വിശാല സുകുമാരൻ, സജി സജിതാഭവൻ, ആബിദ ഷിയാദ്, ശുഭാമണി ബാബു, സുധ അജിത്ത്കുമാർ ,ആർ.ശശികുമാർ, മത്തായി കൈമളക്കാലായിൽ, രാമചന്ദ്രൻ, അല്ലി , മുണ്ടംപ്രായിൽ എന്നിവർക്കാണ് വീട് നൽകുന്നത്. മുൻ റോട്ടറി ഗവർണർ കെ.പി രാമചന്ദ്രൻനായർ, മുൻ റോട്ടറി ഗവർണർ ഇ.കെ ലൂക്ക്, അജിത്ത്കുമാ , കെ.സതീശൻ, ദീപക്ക് സോമരാജൻ, ആൻസിൽ ജോൺ, കെ.സി സത്യൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ ,വൈസ് പ്രസിഡന്റ് അനി ചള്ളാങ്കൽ.വാർഡ് മെമ്പർ വിജയമ്മ ബാബു ,സാബു വർഗീസ്, സിജോ മാത്യു ,ജെയിസ് പാലക്കൽ എന്നിലർ പങ്കെടുത്തു.