പെരുംന്തുരുത്ത്: എസ്.എൻ.ഡി.പി യോഗം 881ാം നമ്പർ പെരുംന്തുരുത്ത് ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശേരി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ സി.എം ബാബു, പി.ഡി ശശിധരൻ, ടി.ജി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭരണസമിതിയംഗങ്ങളായി എൻ.മണിയപ്പൻ ഉഴത്തിൽ (പ്രസിഡന്റ് ), ടി.കെ പുഷ്‌കരൻ വിഷ്ണുസദനം (വൈസ് പ്രസിഡന്റ് ), പി.തങ്കച്ചൻ ഉദിയംതറ (സെക്രട്ടറി ), രാജു പുന്നക്കാട്ട് (യൂണിയൻ കമ്മിറ്റി ), പി.പി പ്രഭു, എം.എം പ്രഭാകരൻ, അരുൺ ഭക്തവത്സലൻ, രമണൻ പറയ്ക്കൽ, കെ.കെ ദേവരാജൻ, വി.കെ ശശി, കെ.എസ് രാഹുൽ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.