മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയതായി പരാതി. മേലോരം വെട്ടിക്കൽ ജിതിന്റെ ബൈക്കാണ് മോഷണം പോയത്. പഠനത്തിനായി പോയ ജിതിൻ വൈകിട്ട് തിരികെ എത്തിയപ്പോൾ ബൈക്ക് കാണാതായി.ഇതേ തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസി ടിവി കാമറകളിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിവരുന്നതായി മുണ്ടക്കയം സി.ഐ ഷൈൻ കുമാർ അറിയിച്ചു.