പൊൻകുന്നം: തോണിപ്പാറ സംഘമിത്ര മെൻസ് സൊസൈറ്റി രജതജൂബിലി ആഘോഷഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നടപ്പാക്കുന്ന ജീവനിധി പദ്ധതിയിലെ നറുക്കെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്തംഗം ഷാക്കി സജീവ് ഉദ്ഘാടനം ചെയ്തു. സുമേഷ് ആൻഡ്രൂസ്, കെ.കെ.സുരേഷ് കുമാർ സംഘം പ്രസിഡന്റ് ടി.ശിവരാജൻ, സെക്രട്ടറി വി.എൻ.രാജൻ, ട്രഷറർ വി.ആർ.രഘു ,സുമേഷ് ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.