കോട്ടയം: വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ മറ്റ് രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. നിതിൻ, അരുൺ എന്നിവരെയാണ് പിടികൂടിയത്. കുടമാളൂർ കരിയിലകുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി (27) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.