
കോട്ടയം. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി എൻ.ഡി.പി.എസ് ആക്ട് പ്രകാരം 86 റെയ്ഡുകൾ നടത്തി. 5 കേസുകൾ രജിസ്റ്റർ ചെയ്തു. 5 പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ 32 പേർക്കെതിരെ കേസെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനായിട്ടാണ് ജില്ലാ പൊലീസും നർക്കൊട്ടിക് വിഭാഗവും ചേർന്ന് പരിശോധന നടത്തുന്നത്. ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ വൻ തോതിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.