മുണ്ടക്കയം : ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രോജക്ടിലെ മുണ്ടക്കയം പഞ്ചായത്തിലെ വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് യാത്രഅയപ്പ് നൽകി. വർക്കർ പി.സി.തങ്കമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ഡി.പി.ഒ കെ.എസ്.അജിത ഉദ്ഘാടനം ചെയ്തു. സൂപ്പർവൈസർ മാരായ ജനിറ്റ് ജെയിംസ്, പി.കെ.ഗീത, രശ്മി കൃഷ്ണൻ, ടീച്ചർ പി.ബി.ലീലാമ്മ തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന എൻ.ജെ സാലി, കെ.ജി ഓമന, കെ.ഓമന, സാലി സണ്ണി എന്നിവർക്ക് മൊമന്റോ നൽകി.