വൈക്കം : കെ.എസ്.ഇ ബോർഡ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം ഡിവിഷൻ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ആർ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രസേനകുറുപ്പ് റിപ്പോർട്ടും, സി.ടി.കുര്യാക്കോസ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ.മുരളീധരൻ നായർ, ജില്ലാ പ്രസിഡന്റ് എ.സെയ്ഫുദ്ദീൻ, സെക്രട്ടറി പി.എ.ജേക്കബ്, പി.എൽ.പ്രേംലാൽ എന്നിവർ പ്രസംഗിച്ചു. 75 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു. ഭാരവാഹികളായി ആർ.രാജേന്ദ്രൻ (പ്രസിഡന്റ്), എം.ശശിധരൻ നായർ (വൈസ് പ്രസിഡന്റ്), ചന്ദ്രസേനകുറുപ്പ് (സെക്രട്ടറി), സി.രാജശേഖരൻ (ജോ.സെക്രട്ടറി), സി.ടി.കുര്യാക്കോസ് (ട്രഷറർ), എ.സെയ്ഫുദീൻ (കേന്ദ്രപ്രവർത്തക സമിതി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.