ചിറക്കടവ് : മണക്കാട്ട് ഭദ്രാക്ഷേത്രത്തിന്റെ സമ്പൂർണ്ണ വികസനത്തിനായി നടപ്പാക്കി വരുന്ന അമ്മയ്ക്ക് ഒരുപിടിമണ്ണ് പദ്ധതിയിലേക്ക് കൊല്ലമല കുടുംബം പത്തുസെന്റ് സ്ഥലം നൽകി. ക്ഷേത്രത്തോടു ചേർന്നുകിടക്കുന്ന സ്ഥലത്തിന്റെ പ്രമാണങ്ങൾ രമണി സോമനാണ് ദേവസ്വത്തിന് കൈമാറിയത്. ദേവസ്വം ട്രഷറർ ടി.പി.രവീന്ദ്രൻപിള്ള ഏറ്റുവാങ്ങി .സെക്രട്ടറി വി.എ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.ജി. ശശികുമാർ തിരുവപ്പള്ളിൽ, കെ. ജി .കുട്ടപ്പൻപിള്ള, എം.എൻ.രാജരത്‌നം, ഷാജി പള്ളിവാതുക്കൽപ്പറമ്പിൽ, പി.ജി.ഗോപിനാഥപിള്ള, ഗോപാലപിള്ള തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.
പദ്ധതിയിലേയ്ക്ക് സമർപ്പണം നടത്താൻ ആഗ്രഹിക്കുന്നവർ 9847307409 എന്ന നമ്പരിൽ ബന്ധപ്പെടണം.