തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 706ാം നമ്പർ മാത്താനം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോ.പല്പു സ്മാരക കുടുംബ യൂണിറ്റിന്റെ ആറാമത് വാർഷികം മേയ് 1 ന് നടക്കും. രാവിലെ 9 മുതൽ ബ്രഹ്മപുരം മാത്താനം ദേവസ്വം ഹാളിൽ വച്ച് നടക്കുന്ന ആഘേഷങ്ങളുടെ ഉദ്ഘാടനം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ നിർവഹിക്കും. യൂണിറ്റ് ചെയർമാൻ ശ്രീധരൻ തോരണം അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് സത്യൻ ചിത്തിര വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിക്കും. ശാഖാ സെക്രട്ടറി വി.വി.ദേവ് ,ശാഖാ വൈസ് പ്രസിഡന്റ് കെ.കെ.പ്രസാദ്, പി.കെ.ശശിധരൻ, ശ്രീകാന്ത് സോമൻ, രാജു കാലായിൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഗുരു പ്രഭാഷണം, ഭരണസമിതി തിരഞ്ഞെടുപ്പ്, കുടുംബ യൂണിറ്റ് അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, ശ്രീനാരായണയ ക്വിസ് എന്നിവ നടക്കും. സമാപന സമ്മേളനത്തിൽ കൺവീനർ വേണു വകുപ്പടവിൽ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. പി.കെ.ശശിധരൻ ഉപഹാരവിതരണം നടത്തും. കെ.എസ്.മണി സ്വാഗതവും ശ്രീജ രാജേഷ് നന്ദിയും പറയും.