വൈക്കം : കച്ചേരിക്കവല - കൊച്ചുകവല റോഡിലെ മൂടിയില്ലാത്ത ഓടയിൽ വാഹനങ്ങൾ വീഴുന്നത് പതിവാകുന്നു. കാലാക്കൽ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഓടയാണ് കാൽനട യാത്രക്കാർക്കടക്കം കെണിയൊരുക്കുന്നത്. സമീപത്തെ കലുങ്ക് പുനർനിർമ്മിച്ചത് അടുത്തകാലത്താണ്. കച്ചേരിക്കവല - കൊച്ചുകവല റോഡിൽ തുടങ്ങി കാലാക്കൽ റോഡിലൂടെ അന്ധകാരത്തോട് വരെയെത്തുന്ന ഓടയ്ക്ക് കലുങ്കിന് സമീപം വളവിൽ മാത്രമാണ് മൂടിയില്ലാത്തത്. നടപ്പാതയിലേക്ക് കയറി നേരെ നടന്നാൽ ഓടയിൽ വീഴും. കൊച്ചുകവലയിൽ നിന്ന് വന്ന് കാലാക്കൽ റോഡിലേക്ക് തിരിയുന്ന വാഹനങ്ങളുടെ പിൻചക്രം ഓടയിൽ വീഴും.