കുറവിലങ്ങാട് : ശ്രീനാരായണ മന്ത്രധ്വനികൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ രണ്ടാമത് വിളക്ക് പൂജയ്ക്ക് കുറവിലങ്ങാട് തിരി തെളിഞ്ഞു. എസ്. എൻ.ഡി.പി യോഗം 5353-ാം മ്പർ കുറവിലങ്ങാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ പ്രാർത്ഥന ഹാളിലാണ് വിളക്ക് പൂജ. തങ്കമ്മ ഉല്ലല മുഖ്യ കാർമികത്വം വഹിച്ചു. സർവ്വ ദുരിതങ്ങളും ഒഴിയുന്ന ദിവ്യ മന്ത്രമാണ് ഗുരുവിന്റെ മൂലമന്ത്രമെന്ന് അവർ പറഞ്ഞു. ശാഖാ ഭാരവാഹികളായ കെ.ജി. മനോജ്, വിശ്വൻ മുള്ളുപുര, ബാലകൃഷ്ണൻ, രാജു, രവി, ശോഭന നാരായണൻ, സിന്ധു സലിംകുമാർ, പുഷ്പ ബാലകൃഷ്ണൻ,അനിൽ, അഭിലാഷ്, അരുൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.