പാലാ : യു.ഡി.എഫ് നേതാവായിരുന്ന റോയി എലിപ്പുലിക്കാട്ട് രാഷ്ട്രീയ രംഗത്ത് എന്നത് പോലെ തന്നെ കാർഷിക മേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നെന്ന് മാണി സി കാപ്പൻ എം.എൽ.എ അനുസ്മരിച്ചു. പാർട്ടിക്കും മുന്നണിയ്ക്കും വേണ്ടി നൂറു ശതമാനം ആത്മാർത്ഥവും, നിസ്വാർത്ഥവുമായ പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും, അഭിപ്രായം ആരോടും നിർഭയം പ്രകടിപ്പിക്കുന്ന ആളായിരുന്നെന്നും യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. ജോയി അബ്രാഹം, ടോമി കല്ലാനി, സജി മഞ്ഞക്കടമ്പിൽ, എ.കെ.ചന്ദ്രമോഹൻ, ചാക്കോ തോമസ്, ആർ. പ്രേംജി, ജോസ്‌മോൻ മുണ്ടക്കൽ, ചൈത്ര ശ്രീകുമാർ, കെ. ഗോപി, എം.പി കൃഷ്ണൻ നായർ, അഡ്വ. സന്തോഷ് മണർകാട്, സന്തോഷ് കാവുകാട്ട്, മൈക്കിൾ പുല്ലുമാക്കൽ, ഷോജി ഗോപി , വി.സി പ്രിൻസ്, എൻ. സുരേഷ്, എ.എസ് തോമസ്, മായാ രാഹുൽ, ആനി ബിജോയി, മത്തച്ചൻ പുതിയിടഞ്ഞുചാലിൽ തുടങ്ങിയവർ പങ്കെടുത്തു.