മീനടം : മീനടം ഗ്രാമപഞ്ചായത്തിന്റെയും ജൽജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ സി.ഡി.എസ് കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാർ ഇഗ്‌നാത്തിയോസ് പാരീഷ് ഹാളിൽ ജലഭൗമ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ മോനിച്ചൻ കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ ഉദ്ഘാടനം നിർവഹിച്ചു. മുൻ ജലവിഭവ വകുപ്പ് ഡയറക്ടർ ഡോ.വി.സുഭാഷ് ചന്ദ്ര ബോസ് ജല സംരക്ഷണ പ്രതിജ്ഞയ്ക്കും, ശില്പശാലയ്ക്കും നേതൃത്വം നൽകി . അഫ്‌നാസ്.എസ് പദ്ധതി അവതരണം നടത്തി. പി.എം.സ്‌കറിയ, സിന്ധു വിശ്വൻ, മിനി ഫിലിപ്പ്, പ്രശാന്ത് ശിവൻ, ഇന്ദിര അജികുമാർ, രതീഷ് കെ നായർ, ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്, മാർട്ടിൻ തോമസ് എന്നിവർ പ്രസംഗിച്ചു.