ഏറ്റുമാനൂർ : ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്ന ഓൺലൈൻ വ്യാപാരം അവസാനിപ്പിക്കണമെന്ന് കേരള ട്രഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.
കാെവിഡ് പശ്ചാത്തലത്തിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് മൂലം ഓൺലൈൻ വ്യാപാരം കേരളത്തിൽ സജീവമായി. വ്യാപാരികൾക്ക് ലോക്‌ ഡൗൺ ശേഷം കച്ചവടം കുറഞ്ഞു. പല വ്യാപാരസ്ഥാപനങ്ങളും അടച്ചു. ബാങ്ക് ലോണുകളും വാടകയും കൊടുക്കാൻ പോലും വ്യാപാരികൾക്ക് സാധിക്കാതെ വരികയാണെന്നും സംസ്ഥാന പ്രസിഡന്റ് മജീഷ് കൊച്ചു മലയിലും, ജനറൽ സെക്രട്ടറി നിധിൻ സി ഫ്രാൻസിസും പറഞ്ഞു.