
കോട്ടയം. ഹോർട്ടികോർപ്പിന്റെ ഹണി കോള നാഗമ്പടം എന്റെ കേരളം പ്രദർശന മേളയിൽ ലഭിക്കും. ദാഹശമനിയാണ് ഹണികോള. തേൻ, വെള്ളം,നാരങ്ങ, ഇഞ്ചി, ഏലയ്ക്ക എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത്. മധുരവും എരിവും ചേരുന്നതിനാൽ കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഇത് ഇഷ്ടപ്പെടും. 20 രൂപയാണ് വില. വെളുത്തുള്ളി, മഞ്ഞൾ, പൈനാപ്പിൾ തുടങ്ങി വ്യത്യസ്ത ഫ്‌ളേവറുകളിലുമുണ്ട്. ഹണിയുടെ വ്യത്യസ്ത സ്‌ക്വാഷുകളും ലഭിക്കും. അമൃത് ഹണി 350 രൂപ, അച്ചൻ കോവിൽ ഫോറസ്റ്റ് ഹണി 240രൂപ, ഓർഗാനിക് വാഴച്ചാൽ ഹണി 310രൂപ, റോ ഹണി 250രൂപ എന്നിങ്ങനെയാണ് വില.