ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ മുൻകാല പ്രസിഡന്റും, യോഗം കൗൺസിലർ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, നാടകകൃത്ത്, സംവിധായകൻ, വ്യവസായ പ്രമുഖൻ തുടങ്ങി സാമുദായിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച കെ.പി ദിനേശന്റെ 26-ാമത് ചരമവാർഷിക ദിനാചരണം ഇന്ന് രാവിലെ 10.30ന് മതുമൂല യൂണിയൻ മന്ദിരം ഹാളിൽ നടക്കും. മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. പി.എച്ച് നാസർ, കെ.ആർ പ്രകാശ്, എൻ.നടേശൻ, സജീവ് പൂവത്ത്, മാത്തുക്കുട്ടി പ്ലാത്താനം, കെ.എസ് സോമനാഥ്, പി.കെ കൃഷ്ണൻ, പെരുന്ന മധു എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. എസ്.സാലിച്ചൻ, പി.ബി രാജീവ്, പി.അജയകുമാർ, പി.എൻ പ്രതാപൻ, സുഭാഷ്, കെ.ജി പ്രസന്നൻ, അസിം വി.പണിക്കർ, ലത കെ.സലിമോൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം , വൈദികയോഗം, സൈബർസേന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ നന്ദിയും പറയും.