ഏറ്റുമാനൂർ : സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരണയോഗം ഏറ്റുമാനൂരിൽ നടന്നു. ആഗസ്റ്റ് 6,7,8 തീയതികളിൽ ഏറ്റുമാനൂരിലാണ് സമ്മേളനം. വ്യാപാര ഭവനിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം വി.ബി.ബിനു അദ്ധ്യക്ഷനായിരുന്നു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി ആർ.സുശീലൻ, സംസ്ഥാന സമിതി അംഗം ലീനമ്മ ഉദയകുമാർ, കെ.ഐ.കുഞ്ഞച്ചൻ, സി.കെ.ആശ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. 35 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഏറ്റുമാനൂർ ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്.