പൂവം : എസ്.എൻ.ഡി.പി യോഗം 3052ാം നമ്പർ പൂവം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മേടപ്പൂര ഉത്സവവും ഗുരുഗീത ജ്ഞാനയജ്ഞവും മേയ് 6 മുതൽ 10 വരെ നടക്കുമെന്ന് പ്രസിഡന്റ് പി.എസ് ശശിധരൻ, സെക്രട്ടറി കെ.മോഹനൻ, വൈസ് പ്രസിഡന്റ് ബിജു പുത്തൻപറമ്പ്, ഉത്സവകമ്മിറ്റി കൺവീനർ കെ.എസ് ഷിബു ശാന്തി, രാധികാരി ശൂലപാണി കിഴക്കുംമുറി എന്നിവർ അറിയിച്ചു. 6 ന് രാവിലെ 6 ന് ഗുരുപൂജ, രാവിലെ 9.30 ന് തൊമ്മൻ പറമ്പിൽ ഗോപിനാഥിന്റെ വസതിയിൽ നിന്ന് മരംമുറിക്കൽ, 1 ന് അന്നദാനം, വൈകിട്ട് രം 6.35 നും 7 നും മദ്ധ്യേ കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. കിഴക്കേ മുറിയിൽ കുടുംബാംഗം പ്രവീൺ തമ്പിയുടെ വസതിയിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, യജ്ഞശാലയിൽ വിഗ്രഹപ്രതിഷ്ഠ, ഗുരുഗീത മാഹാത്മ്യ പ്രഭാഷണം, യജ്ഞദീക്ഷ സ്വീകരിക്കൽ, രാത്രി 9 ന് കലാപരിപാടികൾ. ഏഴിന് രാവിലെ 9.30 ന് കലശാഭിഷേകം, യജ്ഞശാലയിൽ രാവിലെ 7 ന് ഗുരുപൂജ, 9ന് പ്രഭാഷണം, 1 ന് അന്നദാനം, വൈകിട്ട് 6.30 ന് ക്ഷേത്രത്തിൽ വഴിപാടു താലങ്ങൾ, 7.30 ന് പട്ടും താലിചാർത്ത്, 8 ന് അന്നദാനം, 9.30 ന് കലാപരിപാടി. എട്ടിന് രാവിലെ 9 ന് കലശാഭിഷേകം, യജ്ഞശാലയിൽ 9 ന് പ്രഭാഷണം, 1ന് അന്നദാനം, 2 ന് ഗുരുഗീത പാരായണം, 4.30 ന് സമൂഹപ്രാർത്ഥന, രാത്രി 9 ന് ഭക്തിനാമജപലയം. ഒൻപതിന് രാവിലെ 6 ന് ഗുരുപൂജ, 11 ന് കലശാഭിഷേകം, 1 ന് അന്നദാനം, വൈകിട്ട് 7.30 ന് താലപ്പൊലിഘോഷയാത്ര, രാത്രി 9 ന് രോക്കെ ഗാനമേള, 11 ന് പള്ളിവേട്ട. പത്തിന് രാവിലെ 6 ന് ഗുരുപൂജ, 10 ന് സർപ്പപൂജ, 1 ന് ആറാട്ടുസദ്യ, സംഗീത ലയതരംഗം, 7 ന് ആറാട്ട്, 8 ന് ആറാട്ട് എഴുന്നളളിപ്പ്, കൊടിയിറക്ക്, 10.30 ന് നാടൻ പാട്ടുകൾ.