കോട്ടയം : പ്രവാസി കേരള കോൺഗ്രസ് (എം) കേരള ഘടകത്തിന്റെ ഉദ്ഘാടനവും സംസ്ഥാന നേതൃസമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. 3 ന് ചേരുന്ന പൊതുസമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. പ്രവാസി കേരള കോൺഗ്രസ് (എം) സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ജോർജ്ജ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.