വൈക്കം : മന്നം സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റും നബാർഡും സംയുക്തമായി ആരംഭിച്ച ജീവിത നിലവാര വികസന പദ്ധതിയുടെ നൈപുണ്യ വികസന പരീശിലന പരിപാടി എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു.
എം.എസ് .എസ് .എസ് പ്രസിഡന്റ് സി.പി.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി വി.വി.ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി എം.സി.ശ്രീകുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ഒ.രാജഗോപാൽ , ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ എം .അജേഷ് , ട്രഷറർ എസ്.ജയപ്രകാശ്, പി.ഡി.രാധക്യഷ്ണൻ, പി.എസ്.വേണുഗോപാൽ, പി.ആർ.ഗോപാലക്യഷ്ണൻ, സിന്ധു മധുസൂദനൻ, സി.എൻ.ഓമന, എന്നിവർ പ്രസംഗിച്ചു. റിട്ട. ക്യഷി ജോയിന്റ് ഡയറക്ടർ കെ.ജെ ഗീത അംഗങ്ങൾക്കുള്ള തുടർപരിശീലനം നൽകി. താലൂക്കിലെ സ്വയംസഹായ സംഘങ്ങളിലും സംയോജിത ക്യഷി, പശു, ആട്, കോഴിവളർത്തൽ എന്നിവയിൽ പരിശീലനം നൽകി.