വൈക്കം: കേരള എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ ജനറൽ ബോഡി സീതാറാം ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് വി.ബിനു അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി എം.ജി ജയ്‌മോൻ, യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി എം.എൻ.അനിൽകുമാർ, യൂണിയൻ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.വിപിനൻ , യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി.ബി.ഗീത, ജില്ലാ കമ്മിറ്റി അംഗം എ.ജി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.