കോട്ടയം: ബെഫി പ്രസിദ്ധീകരിച്ച 'ബാങ്കുകളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന ലേഖന സമാഹാരത്തിന്റെ ജില്ലാതല പ്രകാശനം സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എ.വി റസൽ ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർക്ക് നൽകി നിർവഹിച്ചു. ബെഫി സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, ജില്ലാ പ്രസിഡന്റ് വി.പി.ശ്രീരാമൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ പങ്കെടുത്തു.