പൊൻകുന്നം: എസ്.എൻ.ഡി.പി യൂത്ത്മൂവ്‌മെന്റും വനിതാസംഘവും സംയുക്തമായി സംസ്ഥാന വ്യാപകമായി നടത്തുന്ന കലാകായിക ഉത്സവത്തിന്റെ ഭാഗമായി ഇന്ന് 1044-ാം നമ്പർ പൊൻകുന്നം ശാഖയിൽ കലാകായിക മത്സരങ്ങൾ നടക്കും. രാവിലെ 9ന് പ്രസിഡന്റ് ടി.എസ്.പ്രദീപ് തകടിയേൽ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് 7,8 തിയതികളിൽ യൂണിയൻ തല മത്സരത്തിലും അതിൽ ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതലത്തിലും മത്സരിക്കാൻ അർഹതയുണ്ടാകും.