വലവൂർ : ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. പട്ടളം മണികണ്ഠൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഇന്ന് രാവിലെ 8ന് നാരായണീയ പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പെരിയമന നാരായണൻ നമ്പൂതിരി ദീപം തെളിക്കും. നാളെ മുതൽ 8 വരെ തുടർച്ചയായി രാവിലെ 6ന് ഗണപതിഹോമം, നാമജപം, നാമദീപപ്രദക്ഷിണം, സമൂഹപ്രാർത്ഥന, തുടർന്ന് പാരായണ ആരംഭം, 8ന് പ്രഭാഷണം, 11ന് പ്രഭാഷണം, 1ന് പ്രസാദമൂട്ട്, 2.15ന് പാരായണം, 3.30ന് പ്രഭാഷണം, രാത്രി 8ന് അത്താഴമൂട്ട് 3ന് വൈകിട്ട് 5ന് സർവൈശ്വര്യപൂജ. 5ന് ഉച്ചയ്ക്ക് 1ന് ഉണ്ണിയൂട്ട് നടക്കും. 7ന് വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, തുടർന്ന് ഗോപൂജ, അത്താഴമൂട്ട്. 8ന് യജ്ഞം സമാപിക്കും. രാവിലെ 6.30ന് നാമജപം, സമൂഹപ്രാർത്ഥന, 11.30ന് അവഭൃതസ്‌നാനം തുടർന്ന് മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികളെന്ന് അഹീശ് എൻ.എസ്., ബിനുരാജ്, ബിനു തറപ്പിൽ, പുരുഷോത്തമൻ നായർ, ശശി വാകയിൽ, എം.വി. രാമൻ, ഇ.പി. ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.