ചങ്ങനാശേരി: എസ്.എന്‍. ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ മുൻ പ്രസിഡന്റും കല, സാംസ്കാരിക, വ്യവസായ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന കെ.പി ദിനേശന്‍റെ 26-ാമത് ചരമവാര്‍ഷിക ദിനാചരണം ചങ്ങനാശേരി യൂണിയന്‍റെ നേതൃത്വത്തില്‍ നടന്നു. സമ്മേളനം മുന്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ സ്വാഗതവും യൂണിയന്‍ വൈസ് പ്രസിഡന്‍റ് പി എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു. യൂണിയന്‍ സൈബര്‍ സേനക്ക് വേണ്ടി പി.ആര്‍ സുരേഷ് പെരുന്ന തയാറാക്കിയ ഓര്‍മ്മച്ചെപ്പ് എന്ന ജീവചരിത്ര ഡോക്കുമെന്‍ററി പ്രദര്‍ശിപ്പിച്ചു. ആര്‍ട്ടിസ്റ്റ് പെരുന്ന മധുവിനെ യൂണിയന്‍ ആദരിച്ചു. പി.എച്ച് നാസര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ എന്‍. നടേശന്‍, സജീവ് പൂവത്ത്, എസ്.എന്‍ ട്രസ്റ്റ് ട്രഷറര്‍ കെ.എസ് സോമനാഥ്, എസ്.എന്‍.എസ്.ഇ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പി. കെ കൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് പെരുന്ന മധു, മുൻസിപ്പല്‍ കൗണ്‍സിലര്‍ കെ.ആര്‍ പ്രകാശ് തുടങ്ങിയവര്‍ അനുസ്മരണം നടത്തി, യൂണിയന്‍ കൗണ്‍സിലംഗങ്ങളായ എസ്. സാലിച്ചന്‍, പി. ബി. രാജീവ്, സുഭാഷ് എം. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം കെ ജി പ്രസന്നന്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ ശാഖാ ഭാരവാഹികള്‍ , യൂണിയന്‍ യൂത്ത്മൂവുമെന്‍റ് , വനിതാസംഘം , വൈദികയോഗം , സൈബര്‍ സേന ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍, കെ.പി ദിനേശന്‍റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.