
കോട്ടയം . എന്റെ കേരളം പ്രദർശന വിപണന മേളയിൽ പഴമയുടെ പാരമ്പര്യം വിളിച്ചോതി തഴപ്പായ ഉത്പന്നങ്ങളുടെ പ്രദർശനം. കുടുംബശ്രീ വൈക്കം ബ്ലോക്കിന്റെ കീഴിലാണ് പ്രദർശനം. തഴപ്പായ ഉപയോഗിച്ച് നിർമ്മിച്ച വഞ്ചി, തൊപ്പി, ബാഗുകൾ, തുടങ്ങിയവയാണ് പ്രധാന ആകർഷണം. തഴപ്പായ സുലഭമായി ലഭിക്കുന്ന വൈക്കം, തലയാഴം, മറവൻതുരുത്ത് പ്രദേശങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളിലെ സംരംഭകരുടെ അദ്ധ്വാനമാണ് ഈ ഉത്പന്നങ്ങൾ. തൊപ്പി - 150, ഫയൽഫോൾഡർ - 250, വഞ്ചി - 250, പേഴ്‌സുകൾ - 80 മുതൽ 150 വരെ എന്നിങ്ങനെയാണ് വില. വീട്ടമ്മമാരെ തൊഴിൽസംരംഭകരാക്കുക എന്നതാണ് ലക്ഷ്യമെന്ന് യൂണിറ്റ് ലീഡർ രമാദേവി പറഞ്ഞു.