വൈക്കം : ബി.ഡി ജെ.എസ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ദേശാഭിമാനി റ്റി.കെ മാധവന്റെ 92ാം മത് ചരമവാർഷികം ആചരിച്ചു. വടക്കേകവലയിൽ റ്റി.കെ മാധവന്റെ പ്രതിമയിൽ ഹാരമണിയിച്ച് പുഷ്പാർച്ചന നടത്തി. ജില്ലാ ട്രഷറർ ഇ.ഡി പ്രകാശൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ശങ്കർദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് രാധാക്യഷ്ണൻ ,നിയോജകമണ്ഡലം സെക്രട്ടറി പി ലതീഷ് ,പി.കെ ശശിധരൻ,ബി.ഡി ജെ. എസ് ജില്ല വൈസ് പ്രസിഡന്റ് രമാ സജീവൻ,ജില്ലാ കമ്മിറ്റി അംഗം ബിജി ദാമേദർ എന്നിവർ പ്രസംഗിച്ചു.