congress

കങ്ങഴ . കങ്ങഴ പഞ്ചായത്തിലെ ഭരണപക്ഷ ഭിന്നത മൂലം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സി പി എം, സി പി ഐ ചേരിപ്പോര് രൂക്ഷമാണ്. കുടുംബശ്രീ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ സി പി എം, സി പി ഐ മത്സരത്തിന് പിന്നാലെ താത്ക്കാലിക ഡ്രൈവറെ നിയമിക്കാൻ വോട്ടെടുപ്പ് വേണ്ടി വന്നു. ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്
പ്രക്ഷോഭം നടത്താൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ഷെറിൻ സലീം അദ്ധ്യക്ഷത വഹിച്ചു. ജമാലുദ്ധീൻ വാഴത്തറ,അജി തകടിയേൽ,ജോമോൻ മേലേടം,അൻസാരി വളഞ്ഞാറ്റിൽ, സണ്ണി മുക്കാട്ട്, സന്തോഷ് മാവേലി, ശ്രീകല ഹരി, റിയാസ് വടക്കയിൽ, ഷിബു കുമാർ, ഷീബാ മോൾ, സിജോ ജേക്കബ്,പ്രസന്ന,സാം തുടങ്ങിയവർ സംസാരിച്ചു.