france

പാരീസ്: സാധാരണക്കാരുടെ മനമറിഞ്ഞ്, അവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ. അറുപതുശതമാനത്തിലേറെ വോട്ടുനേടിയാണ് അദ്ദേഹം രണ്ടാംവട്ടവും ഫ്രാൻസിന്റെ പ്രസിഡന്റ് പദവിയിലെത്തിയത്. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോൺ. 20​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ര​ണ്ടാം​ ​വ​ട്ട​വും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​ആ​ദ്യ​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​നേട്ടവും ഇനി അദ്ദേഹത്തിന് സ്വന്തം. ഇന്ത്യൻ പ്രധാനമന്ത്രി മോദി ഉൾപ്പടെയുള്ളവർ അപൂർവ വിജയത്തിന് മാക്രോണിനെ അഭിനന്ദിച്ചിരുന്നു.

ഇന്ത്യയുടെയും മോദിയുടെയും ഉറ്റസുഹൃത്ത്

മാക്രോണിന്റെ അപൂർവ നേട്ടത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം. പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. റഫേൽ യുദ്ധവിമാനങ്ങൾ എളുപ്പത്തിൽ രാജ്യത്തിന് ലഭ്യമാക്കുന്നതിന് ഈ അടുപ്പം സഹായിച്ചു എന്നത് ശത്രുക്കൾ പോലും സമ്മതിക്കുന്ന കാര്യമാണ്. കൊവിഡ് കാലത്തും മാക്രോണിന്റെ ഇന്ത്യാ സ്നേഹം മറനീക്കി പുറത്തുവന്നിരുന്നു. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം നിലവിട്ട് ഉയർന്നപ്പോൾ ആദ്യം സഹായവുമായി എത്തിയതിൽ ഫ്രാൻസുമുണ്ടായിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, ലിക്വിഡ് ഓക്സിജൻ കണ്‍ടെയ്നറുകൾ, ഓക്സിജൻ ജനറേറ്ററുകൾ എന്നിവ നൽകുമെന്ന് മാക്രോൺ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള ഫേസ്ബുക്ക് പോസ്റ്റും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. 'ഞങ്ങളുടെ മന്ത്രാലയങ്ങളും വകുപ്പുകളും കഠിനമായി പ്രവർത്തിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനികളും ഇതിനായി ഒത്തുചേരുന്നുണ്ട്. നാം ഒരുമിച്ചു വിജയിക്കും എന്നായിരുന്നു ഹിന്ദിയിൽ അദ്ദേഹം കുറിച്ചത്.

france

രാഷ്ട്രീയത്തിന് പുറത്തുള്ളയാൾ

രാഷ്ട്രീയത്തിന് പുറത്തുള്ളയാൾ എന്ന് പലരും മാക്രോണിനെ വിളിക്കാറുണ്ട്. സർക്കാർ ഉദ്യോഗത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത് എന്നതുതന്നെ കാരണം. ഇത്തരിലുളള ഒരാൾക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയില്ലെന്നായിരുന്നു എതിരാളികളുടെ പ്രധാന ആക്ഷേപം. എന്നാൽ ഉയർന്ന ഭൂരിപക്ഷത്തിൽ രണ്ടാംതവണയും വിജയിച്ചതോടെ എതിരാളികളുടെ വായ എന്നെന്നേക്കുമായി അടപ്പിക്കാൻ അദ്ദേഹത്തിനായി.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് സർക്കാർ ഉദ്യോഗസ്ഥൻ എന്നനിലയിലും ഇൻവെസ്റ്റുമെന്റ് ബാങ്കർ എന്നനിലയിലും മാക്രോൺ അറിയപ്പെട്ടിരുന്നു. പാരീസിലെ നാൻടെർ സർവകലാശാലയിൽ ഫിലോസഫിയും സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഒഫ് ഫിനാൻസിന്റെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്സ്ചിൽഡിൽ & സി ബാൻക്വുവിൽ ഇൻവെസ്റ്റുമെന്റ് ബാങ്കർ ആയി സേവനം അനുഷ്ടിക്കുകയായിരുന്നു.

france

2006 മുതൽ 2009 വരെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന മാക്രോൺ 2012 മെയിൽ ഫ്രാൻസ്വ ഒലാന്തിന്റെ ആദ്യത്തെ സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതനായി. 2014 ൽ സാമ്പത്തിക, വ്യവസായ, ഡിജിറ്റൽ അഫയേർസ് വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റു. ബിസിനസ് സൗഹൃദ പരിഷ്കരണങ്ങളിലൂടെ ഈ സ്ഥാനത്ത് അദ്ദേഹം ശ്രദ്ധേയനായി. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി അദ്ദേഹം ആ സ്ഥാനം രാജിവച്ചു. 2016 നവംബറിൽ എൻ മാർച്ചെ എന്ന പുതുതായി രൂപം നൽകിയ തന്റെ പ്രസ്ഥാനത്തിനു കീഴിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മാക്രോൺ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഉജ്ജ്വല വിജയം നേടുകയും ചെയ്തു. ഞാൻ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല. രണ്ടുപക്ഷത്തും ഉണ്ട്. രണ്ടിന്റെയും നല്ല വശങ്ങൾ മാത്രം സ്വീകരിക്കും എന്നാണ് മാക്രോൺ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നത്. പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു.

പ്രതിസന്ധിയുടെ കാലം

പ്രതീക്ഷിച്ചതുപോലെ സുഗമമായിരുന്നില്ല ഭരണം. പ്രാദേശികമായും അല്ലാതെയുമുള്ള നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. മാക്രോണിന്റെ ചില നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുകകൂടി ചെയ്തു. പക്ഷേ, അവയെയെല്ലാം അദ്ദേഹം ശക്തമായി നേരിട്ടു. അടുത്ത പ്രതിസന്ധി കൊവിഡിന്റെ രൂപത്തിലാണ് എത്തിയത്. ലോക വൻ ശക്തിയായ അമേരിക്കപോലും കൊവിഡിന് മുന്നിൽ പകച്ചുപോയപ്പോൾ മാക്രോൺ പ്രായോഗികമായ നടപടികളിലൂടെ ജനങ്ങളുടെ രക്ഷയ്‌ക്കെത്തി. മറ്റെല്ലാ പദ്ധതികളും മാറ്റിവച്ച് രാജ്യത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും വൈറസ് പ്രതിരോധത്തിനായി മാറ്റിവച്ചു. മാക്രോൺ ചെയ്തത് ശരിയാണെന്ന് കാലം തെളിയിച്ചു. വളരെ വേഗം ഫ്രാൻസ് കൊവിഡിനെ പിടിച്ചുകെട്ടി. പണപ്പെരുപ്പം പിടിച്ചുനിറുത്താൻ നടത്തിയ ശ്രമങ്ങളും റഷ്യ-യുക്രെയിൻ പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ സ്വീകാര്യത കൂട്ടി.

france

തീവ്രവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും മാക്രോൺ ധൈര്യം കാട്ടി. രാജ്യത്ത് ഒരുതരത്തിലുള്ള തീവ്രവാദവും അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ ഉഗ്രശാസനയും തുടർ നടപടികളും എതിരാളികളുടെ പോലും പ്രശംസ നേടിയിരുന്നു. ഇസ്ളാം എന്നത് ഒരു മതമാണെന്നും രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പറഞ്ഞ മാക്രോൺ പൊളിറ്റിക്കൽ ഇസ്‌ലാമിസത്തെ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. ഇതിനൊപ്പം രാജ്യത്തെ ഭരണത്തിൽ ക്രിസ്ത്യൻ പളളികളുടെ സ്വാധീനം കുറയ്ക്കാനുള്ള ശക്തമായ നടപടികളും കൈക്കൊണ്ടു.

france

വയസിന് മൂത്ത ഒരു പ്രണയം

മുൻ നാടകാദ്ധ്യപിക ബ്രിജിറ്റാണ് മാക്രോണിന്റെ ഭാര്യ. മാക്രോണിനെക്കാർ 24 വയസ് കൂടുതലാണ് ബിജിറ്റിന്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഒരു ഫ്രഞ്ച് ഡോക്യുമെന്ററിയിൽ, ബ്രിജിറ്റ് ഒരിക്കൽ പറഞ്ഞു-'ഞങ്ങൾ മിക്കപ്പോഴും പരസ്പരം മണിക്കൂറുകൾ ഫോണിൽ സംസാരിക്കുമായിരുന്നു. തുടക്കത്തിൽ വിവാഹത്തിൽ എത്തുമെന്ന് ഉറപ്പൊന്നും ഇല്ലായിരുന്നു. എന്നാൽ എന്റെ എല്ലാ പ്രതിരോധങ്ങളെയും അതിശയകരമായ രീതിയിൽ അദ്ദേഹം ക്ഷമയോടെ പരാജയപ്പെടുത്തി'. അസാധാരണമായ ഇ പ്രണയകഥ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് തൊട്ടമുമ്പാണ് പുറത്തറിഞ്ഞത്. ഇത് ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു എന്നാണ് മാക്രാേണിനോട് അടുപ്പമുളളവർ പറയുന്നത്.