
കുമരകം . ഫുട്ബാൾ പരിശീലനത്തിന് പോയ വിദ്യാർത്ഥിയുടെ പുതിയ സൈക്കിൾ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി സ്‌പെയർ പാർട്‌സുകൾ ഊരിമാറ്റി ഉപേക്ഷിച്ച നിലയിൽ. കളത്തിൽ വിനോദിന്റെ മകനും എസ് കെ എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ വിജയുടെ സൈക്കിൾ ആണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. പരിശീലനം കഴിഞ്ഞ് തിരികെ എത്തുമ്പോൾ സൈക്കിൾ കാണാത്തതിനെ തുടർന്ന് കുമരകം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈക്കിൾ വള്ളാറ പള്ളിയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലാണ് 8500 രൂപ മുടക്കി സൈക്കിൾ വാങ്ങിയത്. ടയർ, ട്യൂബ്, റിം എന്നിവ ഊരിമാറ്റുകയും, ചെയിൻ നശിപ്പിക്കുകയും ചെയ്തതായി വിനോദ് പറഞ്ഞു. ഇതിനു മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.