binu

ആലപ്പുഴ: കവി ബിനു എം പളളിപ്പാട് അന്തരിച്ചു. 47 വയസായിരുന്നു. പാൻക്രിയാസിന് രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മൂന്നു മണിയോടെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് ഹരിപ്പാട് പള്ളിപ്പാട്ടെ കുടുംബ വീട്ടിൽ നടക്കും.

പുല്ലാങ്കുഴൽ വാദകൻ എന്ന നിലയിലും ബിനു എം പളളിപ്പാട് പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്റെ കവിതകൾ കേരള, എം ജി സർവ്വകലാശാലകളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പടുത്തിയിരുന്നു.