
തൃശൂർ : എന്റെ കേരളം പ്രദർശന മേളയിലെ കാർഷിക വികസന വകുപ്പിന്റെ പവലിയനിലെത്തുന്നവർക്ക് കൗതുകമാവുകയാണ് ഈ ഇരട്ടച്ചക്കകൾ. കൊടകര ആക്ലിപ്പറമ്പിൽ രവിയുടെ വീട്ടിലെ ചക്കകളാണ് കാണികളെ ആകർഷിക്കും വിധം പവലിയനിൽ സ്ഥാനം പിടിച്ചത്. രവിയുടെ പറമ്പിൽ കഴിഞ്ഞ നാല് വർഷമായി പ്ലാവ് കായ്ക്കുന്നത് ഇരട്ടയായിട്ടാണ്.
നാടൻ ഇനത്തിൽപ്പെട്ട പ്ലാവിൽ ഉണ്ടാകുന്ന ഇരട്ടചക്കകൾക്ക് ഒരു കേടുപോലും ഉണ്ടാകാറില്ല. മുപ്പതുവർഷത്തെ കാർഷിക ജീവിതത്തിൽ ഇരട്ടചക്കകൾ കായ്ച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഒരു പ്ലാവ് മുഴുവനും ഇരട്ടച്ചക്കകളാൽ നിറഞ്ഞു നിൽക്കുന്നത് ഇതാദ്യമാണെന്ന് ജൈവ കർഷകനായ രവി പറയുന്നു.