
കൊല്ലം: ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച വർക്ക്‌ഷോപ്പ് മെക്കാനിക്കിന്റെ പല്ല് അടിച്ച് കൊഴിച്ചയാളെ പൊലീസ് പിടികൂടി. ചിറക്കര ഉളിയനാട് ബിജു വിലാസത്തിൽ ഹരിദാസന്റെ മകൻ ഷിബുവാണ് (45) പിടിയിലായത്. വർക്ക്‌ഷോപ്പ് മെക്കാനിക്കായ മോഹനൻപിള്ളയെയാണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം ചാത്തന്നൂർ മേലെവിള എന്ന സ്ഥലത്ത് ചായക്കടയിൽ വച്ച് നന്നാക്കൻ നൽകിയ ബൈക്കിന്റെ പണിക്കൂലി ചോദിച്ച പ്രകോപനത്തിലാണ് ഇയാൾ ആക്രമിച്ചത്. സമീപത്ത് ഫിഷ് സ്റ്റാൾ നടത്തുന്ന പ്രതി കൈവശമിരുന്ന കത്തി കൊണ്ട് മുഖത്തടിച്ചപ്പോൾ പല്ല് കൊഴിയുകയായിരുന്നു.