mask

ഹൈദരാബാദ്: കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. മാസ്ക് ധരിക്കുന്നതും ഇതിൽ ഉൾപ്പെടും. ഇഷ്ടമുള്ളവർക്ക് മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഗർഭിണികൾക്കും പ്രായമായവർക്കും മാസ്ക് നിർബന്ധമാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത്. പിഴയീടാക്കലും ഉണ്ടാകില്ല. സംസ്ഥാനത്ത് പ്രതിദിനം 50 ൽ താഴെ കേസുകൾ മാത്രമാണ് ഇപ്പോൾ റിപ്പോർട്ടുചെയ്യുന്നത്.

മഹാരാഷ്ട്രയും പശ്ചിമബംഗാളും കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഒട്ടുമിക്കതും പിൻവലിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കേരളത്തിലും കൊവിഡ് കേസുകൾ കാര്യമായ തോതിൽ കുറഞ്ഞുവരികയാണ്. കഴിഞ്ഞദിവസം 429 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 3171 കൊവിഡ് കേസുകളില്‍, 11.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.