kk

സെക്‌സ് എന്നും ലൈംഗികതയെന്നും കേൾക്കുമ്പോൾ അശ്ലീലം കലർന്ന ചിന്തയാണ് പലരിലും ആദ്യം എത്തുന്നത്. എന്നാൽ ദിവസം സെക്ലിലേർപ്പെടുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പതിവായുള്ള ലൈംഗികത രക്തസമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഉദ്ധാരണക്കുറവിനും ലിബിഡോ കുറയ്ക്കുന്നതിനും ഇത് ഇടയാക്കും.

പുരുഷന്മാരിൽ കണ്ട് വരുന്ന അർബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ.എല്ലാ ദിവസവും സെക്സിലേർപ്പെടുന്നത് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. മാനസിക സമ്മർദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് സെക്‌സ് സഹായിക്കും.

കൃത്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിൽ എൻഡോർഫിൻ, ഓക്സിടോസിൻ ഹോർമോണുകളുടെ ഉത്‌പാദനത്തിന് സഹായിക്കും. സന്തോഷത്തിന്റേയും ആഹ്ളാദത്തിന്റേയും ഹോർമോൺ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്സിടോസിൻ. ഓക്സിടോസിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കും.

നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കൃത്യമായ സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രതിമൂർച്ഛയിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലോക്ടിൻ ഹോർമോൺ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തിൽ ഉറക്കം ലഭിക്കാൻ കാരണം ഈ ഹോർമോണാണ്.