ee

ഒ​രി​ക്ക​ലും​ ​തി​രി​ച്ചു​ ​വ​രാ​ത്ത​ ​ബാ​ല്യ​കാ​ല​ത്തെ​ക്കു​റി​ച്ച് ​ഓ​രോ​ ​ക​ഥ​ക​ൾ​ ​ന​മ്മു​ടെ​ ​മ​ന​സി​ലു​ണ്ടാ​കും.​ ​ജീ​വി​ത​രീ​തി​ ​മാ​റി​യ​പ്പോ​ൾ​ ​രോ​ഗ​ങ്ങ​ൾ​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തെ​യും​ ​മ​ന​സി​നെ​യും​ ​കാ​ർ​ന്നു​ ​തി​ന്നാ​ൻ​ ​തു​ട​ങ്ങി.​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​അ​ത് ​പ​ല​രു​ടെ​യും​ ​ഓ​ർ​മ്മ​ശ​ക്തി​യെ​യും​ ​ബാ​ധി​ച്ചു​ ​തു​ട​ങ്ങി.​ ​വാ​ർ​ദ്ധ​ക്യ​ത്തി​ൽ​ ​ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും​ ​നേ​രി​ൽ​ ​ക​ണ്ടാ​ൽ​ ​പോ​ലും​ ​തി​രി​ച്ച​റി​യാ​നാ​കാ​ത്ത​ ​ഗു​രു​ത​ര​മാ​യ​ ​മ​റ​വി​രോ​ഗ​ത്തി​ന് ​ ചെ​റു​പ്പ​കാ​ല​ത്തെ​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​ഇ​വ​രി​ൽ​ ​ചി​ല​രെ​ങ്കി​ലും​ ​ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത്.​ ​ന​ട​ന്ന​ ​പ​ല​ ​കാ​ര്യ​ങ്ങ​ളെ​ങ്കി​ലും​ ​ഇ​തി​ൽ​ ​ചി​ല​രെ​ങ്കി​ലും​ ​ഓ​ർ​ത്തെ​ടു​ക്കു​ന്നു​ണ്ട്.​ ​പ്രാ​യ​മാ​കു​മ്പോ​ൾ​ ​സം​ഭ​വി​ച്ച​ ​കാ​ര്യ​ങ്ങ​ളാ​ണ് ​മി​ക്ക​വാ​റും​ ​മ​റ​ന്നു​ ​പോ​കു​ന്ന​ത്.​ ​ഒ​രു​ ​പ​ക്ഷേ​ ​ഇ​തൊ​ന്നും​ ​ഓ​ർ​മ്മ​യി​ൽ​ ​ഇ​ല്ലെ​ങ്കി​ൽ​ ​ത​ന്നെ​യും​ ​കു​ട്ടി​ക്കാ​ല​ത്തെ​ ​പ​ട്ടം​ ​പ​റ​ത്ത​ലും​ ​പ​മ്പ​രം​ക​റ​ക്ക​ലും​ ​ഒ​ക്കെ​ ​മ​ന​സി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​കോ​ണി​ൽ​ ​കാ​ണും.​ ​അ​തേ​ ​പോ​ലെ​ ​തെ​ങ്ങി​ന്റെ​ ​ഓ​ല​കൊ​ണ്ടു​ള്ള​ ​കാ​റ്റാ​ടി​ക​ളും​ ​ക​ട​ലാ​സു​ക​ൾ​ ​വെ​ട്ടി​യു​ണ്ടാ​ക്കി​യ​ ​പ​മ്പ​ര​ങ്ങ​ൾ,​ ​റോ​ക്ക​റ്റു​ക​ൾ,​ ​വി​മാ​ന​ങ്ങ​ൾ​ ​ഒ​ക്കെ​ ​ന​മ്മ​ൾ​ ​കാ​റ്റി​ൽ​ ​പ​റ​ത്തി​ ​ക​ളി​ച്ച​ ​ക​ഥ​ക​ൾ​ ​ഓ​ർ​മ​യു​ണ്ട​ല്ലോ​!​ ​അ​തേ​ ​പോ​ലെ​ ​അ​പ്പൂ​പ്പ​ൻ​താ​ടി​ ​പോ​ലെ​ ​പ​റ​ന്നു​ ​ന​ട​ക്കു​ന്ന​ ​ചി​ല​ ​ഉ​ണ​ക്ക​ ​പൂ​ക്ക​ളും​ ​ചി​ല​ ​വ​ലി​യ​ ​മ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​കാ​റ്റാ​ടി​ക​ൾ​ ​പോ​ലെ​ ​ഉ​ണ​ങ്ങി​യ​ ​കാ​യ്‌​ക​ളും​ ​ഒ​ക്കെ​ ​പ​റ​ന്നു​ ​ക​റ​ങ്ങി​ ​താ​ഴേ​ക്കു​ ​വ​രു​ന്ന​ത് ​ന​മ്മ​ൾ​ ​ക​ണ്ടി​രി​ക്കും.​ ​ഏ​താ​ണ്ട് ​അ​തി​നോ​ട് ​സ​മാ​ന​മാ​യി​ ​കി​ട്ടി​യ​ ​ഒ​രു​ ​ചി​ത്ര​ത്തെ​ ​കു​റി​ച്ചാ​ണ് ​ഞാ​ൻ​ ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ത് .

സെ​ൻ​ട്ര​ർ​ ​ഓ​ഫ് ​ഗ്രാ​വി​റ്റി​യി​ൽ​ ​ബാ​ല​ൻ​സ് ​ചെ​യ്‌​ത് ​ഒ​രു​ ​മു​ന​യി​ൽ​ ​അ​ല്ലെ​ങ്കി​ൽ​ ​ഷാ​ർ​പ്പാ​യി​ട്ടു​ള്ള​ ​ഒ​രു​ ​സൂ​ചി​യി​ൽ​ ​നി​ന്ന് ​ക​റ​ങ്ങു​ന്ന​ ​പ​ല​ത​രം​ ​പ​മ്പ​ര​ങ്ങ​ൾ​ ​ന​മ്മ​ൾ​ ​ക​ണ്ടി​ട്ടു​ണ്ട​ല്ലോ.​ ​അ​തു​പോ​ലെ​ ​തോ​ന്നി​പ്പി​ക്കു​ന്ന​ ​ഒ​ന്നാ​ണ് ​ഇ​ത്.​ ​ഒ​രി​ക്ക​ൽ​ ​പ​ക്ഷി​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ടു​ക്കാ​ൻ​ ​വേ​ണ്ടി​ ​ന​ട​ന്നു​പോ​കു​മ്പോ​ൾ​ ​ഒ​രു​ ​കു​റ്റി​ക്കാ​ടി​ന്റെ​ ​സമീ​പ​ത്തുള്ള​ ​ഉ​യ​ർ​ന്ന​ ​മ​ര​ച്ചി​ല്ല​യി​ൽ​ ​കു​റെ​ ​കൊ​ക്കു​ക​ൾ​ ​ഇ​രി​ക്കു​ന്ന​ത് ​ക​ണ്ടി​രു​ന്നു.​ ​അ​തി​ലൊ​രെ​ണ്ണം​ ​അ​ടു​ത്തു​ള്ള​ ​ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ​വ​ള​രെ​ ​വേ​ഗ​ത്തി​ൽ​ ​താ​ഴ്ന്നു​ ​പ​റ​ന്നു​ ​വ​രി​ക​യാ​യി​രു​ന്നു.​ ​പൊ​ന്മാ​നു​ക​ൾ​ ​മീ​നി​നെ​ ​പി​ടി​ക്കാ​ൻ​ ​താ​ഴേ​ക്കു​ ​പ​റ​ന്നു​ ​വ​രു​ന്ന​തു​ ​പോ​ലെ.​ ​അ​തി​നി​ട​യി​ൽ​ ​ന​ല്ല​ ​സ്‌​പീ​ഡി​ൽ​ ​ഒ​റ്റ​ ​ക്ലി​ക്കി​ൽ​ ​ത​ന്നെ​ ​ആ​ ​അ​പൂ​ർ​വ​നി​മി​ഷം​ ​പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു​!​ ​ക​ണ്ടാ​ൽ​ ​ശ​രി​ക്കും​ ​ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ഒ​രു​ ​പ​മ്പ​രം​ ​പോ​ലെ​ത​ന്നെ​ ​തോ​ന്നി​ക്കും.​ ​പോ​ണ്ട് ​ഹെ​റോ​ൺ​ ​(​ ​A​r​d​e​o​l​a​ ​G​r​a​y​i​l)​ ​എ​ന്ന് ​ഇം​ഗ്ലീ​ഷി​ൽ​ ​പ​റ​യു​ന്ന,​ ​ന​മ്മു​ടെ​ ​തോ​ടു​ക​ളു​ടെ​യും​ ​വ​യ​ലേ​ല​ക​ളു​ടെ​യും​ ​സ​മീ​പ​ത്തൊ​ക്കെ​ ​കാ​ണു​ന്ന​ ​നാ​ട​ൻ​ ​കൊ​ക്കാ​ണ് ​ഇ​ത്.​ ​മീ​ൻ​ ​വ​രു​ന്ന​തും​ ​നോ​ക്കി​ ​ത​പ​സു​ചെ​യ്യു​ന്ന​പോ​ലെ​ ​എ​ത്ര​നേ​രം​ ​വേ​ണ​മെ​ങ്കി​ലും​ ​കു​ള​ക്ക​ര​യി​ലൊ​ക്കെ​ ​ഒ​രേ​യി​രു​പ്പി​ൽ​ ​കാ​ത്തി​രി​ക്കു​ക​ ​ഇ​വ​രു​ടെ​ ​പൊ​തു​സ്വ​ഭാ​വ​മാ​ണ്.