
അശ്വതി: അനുഗ്രഹാശിരസുകൾ മഹത്വ്യക്തികളിൽ നിന്നും ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. കൃഷിപ്പണിയിൽ നിന്നും ലാഭം കിട്ടും.
ഭരണി: ഭരണാധികാരികളിൽ നിന്നും അനുകൂല നിലപാടുണ്ടാകും. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. അനുമോദനങ്ങൾ വന്നു ചേരും.
കാർത്തിക: കാത്തിരുന്ന ജോലി ലഭിക്കും. ജാമ്യം നിൽക്കുന്നത് വഴി ദുരനുഭവങ്ങളുണ്ടാകാം. സംഗീതകച്ചേരികളിൽ പങ്കെടുക്കും.
രോഹിണി: ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. ആഹാരവും വിശ്രമവും വേണ്ട പോലെ നിർവഹിക്കുന്നത് രോഗവിമുക്തിയുണ്ടാകും.
മകയിരം: മനസിൽ തോന്നുന്ന കാര്യങ്ങൾ പരസ്യമാക്കാതിരിക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി വാക്ക്തർക്കമുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരും.
തിരുവാതിര: അപ്രതീക്ഷിത ഉയർച്ച. കരിയർ മാറേണ്ടി വരുമെങ്കിലും മികച്ച തീരുമാനമായിരിക്കുമത്. കഠിനാദ്ധ്വാനം ചെയ്യുന്നത് മികച്ചഫലമുണ്ടാക്കും.
പുണർതം: പുതുതായി ലഭിച്ച ജോലിയിൽ ആത്മാർത്ഥത പ്രകടിപ്പിക്കും. വിരുന്നുകാരിൽ നിന്നും ദുരനുഭവങ്ങളുണ്ടാകും. വിദ്യാഭ്യാസമേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കും.
പൂയം: ബിസിനസ് മേഖലയിൽ നേട്ടമുണ്ടാകും. വിരുന്നിൽ പങ്കെടുക്കുന്നത് വഴി പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും.
ആയില്യം: ചെലവ് കൂടുതൽ വരും. സർക്കാരിൽ നിന്നും മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. ഉപരിപഠനത്തിന് പുതിയ മാർഗങ്ങൾ ലഭിക്കും.
മകം: മനോവിഷമം കുറഞ്ഞുവരും. യോഗ, സംഗീതം എന്നിവ പരിശീലിക്കും. വീട്ടുകാരുടെ ആഗ്രഹത്തിന് വിപരീതമായി പ്രവർത്തിക്കേണ്ടി വരും.
പൂരം: ഉത്സവങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. ആലോചിക്കാതെ ചെയ്തു പോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. രോഗഭയം അനുഭവപ്പെടും.
ഉത്രം: ഉപകാരം ലഭിച്ചവർ ശത്രുക്കളെ പോലെ പെരുമാറും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അലച്ചിലുണ്ടാകും. കേസുകളിൽ വിജയിക്കും.
അത്തം: അന്ധവിശ്വാസങ്ങൾക്ക് അടിപ്പെടും. ജീവിതത്തിലെ ഏതൊരു കാര്യത്തിനും ആലോചിച്ചു മാത്രം തീരുമാനമെടുക്കണം.
ചിത്തിര: കലാമേഖകളിൽ നൈപുണ്യം കാണിക്കും. ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. അന്യദേശവാസത്തിന് സാദ്ധ്യതയുണ്ട്.
ചോതി: ഇഷ്ടജനസഹായം ലഭിക്കും. അപ്രതീക്ഷിതമായി ഭാഗ്യലബ്ധി. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
വിശാഖം: ഏറെക്കാലമായി മനസിൽ സൂക്ഷിച്ച കാര്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തേണ്ടി വരും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തികളെ കാണും.
അനിഴം: അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചാടാതിരിക്കാൻ ശ്രദ്ധിക്കണം. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവമുണ്ടാകും. വാക്കുപാലിക്കാനായി ഭഗീരഥപ്രയത്നം വേണ്ടി വരും.
തൃക്കേട്ട: സർക്കാർ ഓഫീസുകളിൽ കാര്യസാദ്ധ്യത്തിന് കുറേ തവണ പോകേണ്ടി വരും. അപ്രതീക്ഷിതമായി പ്രശസ്തിയും ബന്ധുജനപ്രീതിയും ലഭിക്കും.
മൂലം: ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നിസാര ഒൗഷധപ്രയോഗം കൊണ്ട് രോഗശാന്തി വരുന്നതാണ്. ബന്ധുജനവിയോഗം സംഭവിച്ചേക്കാം.
പൂരാടം: ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കർമ്മമേഖലയിൽ ഉയർച്ചയുണ്ടാകും.
ഉത്രാടം: ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും. അപ്രതീക്ഷിതമായി പുരസ്കാരങ്ങൾ ലഭിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും.
തിരുവോണം: അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പുതിയ വിശ്വസ്തരായ ജോലിക്കാരെ ലഭിക്കും. ദൈവവിശ്വാസം മുറുകെപിടിക്കും.
അവിട്ടം: ജീവിതത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടാകും. പിതൃസ്വത്ത് ലഭിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
ചതയം: ചതിയിലകപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഗൃഹം മോടി പിടിപ്പിക്കും. വിനോദസഞ്ചാരം നടത്തും. കേസുകളിൽ വിജയിക്കും.
പൂരുരുട്ടാതി: പൂർവികസ്വത്തുക്കൾ ലഭിക്കാൻ അനുകൂലമായ കോടതിവിധിയുണ്ടാകും. അയൽക്കാരിൽ നിന്നും ശല്യമുണ്ടാകും. കുടുംബക്ഷേത്രത്തിൽ ദർശനം നടത്തും.
ഉത്രട്ടാതി: ഉചിതമായ തീരുമാനങ്ങളെടുക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ധനം ലഭിക്കും.
രേവതി: രോഗാരിഷ്ടതകൾ മാറി ആരോഗ്യം വീണ്ടെടുക്കും. വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാകും. ഏറെക്കാലമായി മനസിൽ സൂക്ഷിച്ചിരുന്ന കാര്യങ്ങൾ നടക്കും.