jagadheesh-wife

തിരുവനന്തപുരം: നടൻ ജഗദീഷിന്റെ ഭാര്യ ഡോക്‌ടർ പി രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് പ്രൊഫസറായിരുന്നു.

അസുഖ ബാധിതയായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. രമ്യ, സൗമ്യ എന്നിവർ മക്കളാണ്. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് സംസ്‌ക്കാരം നടക്കും.