vadakkumnadha-temple

തൃശൂർ: വടക്കുംനാഥന് കാണിക്കയായി 100പവൻ സ്വർണത്തിൽ തീർത്ത ആനയുടെ രൂപവും ഒരുകോടി രൂപയും നൽകി വ്യവസായി. കാണിക്കയായി സമർപ്പിച്ച സ്വർണ ആനയെ വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിൽ പ്രതീകാത്മകമായി നടയിരുത്തുകയും ചെയ്തു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ പഴയന്നൂർ ശ്രീരാമൻ എന്ന ആനയെ വെള്ളയും കരിമ്പടവും വിരിച്ച് ഇരുത്തിയതിന് സമീപം സ്വർണ ആനയെയും വയ്ക്കുകയായിരുന്നു. ആനയുടെ രൂപത്തിനും ശ്രീരാമനൊപ്പം പൂജ നടത്തി. വലിയ ബലിക്കല്ലിന് സമീപം പ്രത്യേകമായി ഒരുക്കിയ സ്ഥലത്താണ് ചടങ്ങ് നടന്നത്. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. 45ലക്ഷത്തോളം രൂപ ചെലവിലാണ് ആനയുടെ രൂപം സ്വർണത്തിൽ ഒരുക്കിയത്.