mg-sreekumar

സമൂഹമാദ്ധ്യമങ്ങളിൽ ഗായകൻ എംജി ശ്രീകുമാർ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. ഡോക്ടറുടെ വേഷത്തിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. കഴുത്തിൽ സ്റ്റെതസ്കോപ് അണിഞ്ഞു നിൽക്കുന്ന ചിത്രം നിമിഷങ്ങൾക്കകം തന്നെ വൈറലായി.

‘ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ ഒരു ക്ലിക്ക്. കൊള്ളാമോ? അതിലുപരി നിങ്ങളുടെ സ്നേഹം, അതാണെനിക്ക് അന്നും ഇന്നും വലുത്. ലവ് യു ഓൾ’, ചിത്രത്തോടൊപ്പം എം ജി ശ്രീകുമാര്‍ കുറിച്ചു. ഡോക്ടർ വേഷം നന്നായി ഇണങ്ങുന്നുണ്ടെന്നാണ് പല ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. സംഗതി സ്പെഷലിസ്റ്റ്, മ്യൂസിക് തെറാപ്പിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളും ആരാധകർ നൽകിയിട്ടുണ്ട്. എംജി ശ്രീകുമാർ സിനിമയിൽ ഡോക്ടർ വേഷം ചെയ്താൽ നന്നായിരിക്കുമെന്നും ചിലർ കുറിച്ചു.