ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ജന ഗണ മന. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജന ഗണ മന യുടെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവർത്തകർ എത്തുന്ന അഭിമുഖങ്ങൾ ചിരി പടർത്തുകയാണ്.

മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ഒരു തമാശയ്ക്ക് പൃഥ്വിരാജ് നൽകിയ മറുപടിയും അതിന് കൗണ്ടറുമായി എത്തിയ സുരാജും ചേർന്ന് അഭിമുഖം രസകരമാക്കി.

സ്ത്രീകളില്ലെന്ന് പറഞ്ഞ് മൂന്ന് സ്ക്രിപ്റ്റ് പൃഥ്വിരാജ് വിട്ടുവെന്നും അത് കിടിലൻ സ്ക്രിപ്റ്റുകളായിരുന്നു എന്നുമാണ് ലിസ്റ്റിൻ പറഞ്ഞത്. ഇതിന് മറുപടിയായി ഇനി അത് ഹെഡ്‌ലെെനായി വരുമെന്ന് പൃഥ്വിരാജ് മറുപടി നൽകി. ഉടൻ ഇതാ പറഞ്ഞത് വിളിയ്‌ക്കണ്ടാന്ന് എന്ന കൗണ്ടറുമായി സുരാജും എത്തി. ഇതോടെ വേദിയിലാകെ ചിരി പടർന്നു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

prithvi-suraj