bruno

മാഞ്ചസ്‌റ്റർ: പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാ‌ർ 2026 ജൂൺ വരെ നീട്ടി.മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020 ജനുവരിയിൽ സ്പോർട്ടിംഗിൽ നിന്നാണ് ബ്രൂണോ യുണൈറ്റഡിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുണൈറ്റഡിന്റെ പ്രധാന താരമായി ബ്രൂണോ മാറി. 27 കാരനായ ബ്രൂണോ യുണൈറ്റഡിനായി 117 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളും 39 അസിസ്റ്റുകളും നേടിയിട്ടുണ്ട്. രാജ്യത്തിനായും മികച്ച പ്രകടനം പുറത്തെടുിക്കുന്ന ബ്രൂണോയാണ് കഴിഞ്ഞ ദിവസം പോർച്ചുഗലിന് ഖത്തർ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കാൻ പ്രധാന പങ്കുവഹിച്ചത്. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് ഫൈനലിൽ ബ്രൂണോ നേടിയ ഇരട്ടഗോളുകളുടെ പിൻബലത്തിലാണ് നോ‌ർത്ത് മാസിഡോണിയയെ 2-0ത്തിന് കീഴടക്കി പോർച്ചുഗൽ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.