
കൊല്ലം: കെ.എം. മാണിയുടെ മൂന്നാം ചരമ വാർഷിക ദിനമായ 9ന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്ന് 1000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും യോഗത്തിൽ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, ഭാരവാഹികളായ ആദിക്കാട് മനോജ്, എ. ഇക്ബാൽകുട്ടി, ജോൺ.പി കരിക്കം, അബ്ദുൽസലാം അൽഹാന, ഇഞ്ചക്കാട് രാജൻ, വാളത്തുങ്കൽ വിനോദ്, തടിക്കാട് ഗോപാലകൃഷ്ണൻ, മാങ്കോട് ഷാജഹാൻ, ബിജു വിജയൻ, വെങ്കിട്ടരമണൻ പോറ്റി എന്നിവർ സംസാരിച്ചു.