astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: ഫലം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൽപര്യം കാണിക്കും, തികഞ്ഞ ശുദ്ധന്മാരായതിനാൽ മറ്റുള്ളവരാൽ പറ്റിക്കപ്പെടും.


ഭരണി: ദാനകർമ്മങ്ങൾ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം കാണും.


കാർത്തിക: ബന്ധുസമാഗമം, സുഹൃത്തുക്കൾ മുഖേന അധികചിലവ് ,എല്ലാവരുടെയും അംഗീകാരങ്ങൾ നേടും.


രോഹിണി: അദ്ധ്വാന ശീലം കൂടുതൽ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും.


മകയിരം: കലാപ്രവർത്തനത്തിൽ മനഃസുഖം കണ്ടെത്തും, ശത്രുജയം നേടും.


തിരുവാതിര: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.


പുണർതം: ഉല്ലാസയാത്രകൾ, സമ്മാനാദി ലാഭം, ശത്രുക്കളുടെ മേൽവിജയം നേടും.


പൂയം: ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും, കുടുംബവീട് വീതം വയ്‌പ്പിൽ തർക്കം നടക്കും.


ആയില്യം: സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാൻ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.


മകം: സഞ്ചാരപ്രിയരായിരിക്കും,​ സ്ത്രീകളിൽ കാണിക്കുന്ന അതിയായ താല്പര്യം മനഃപ്രയാസം ഉണ്ടാക്കും.


പൂരം: രോഗങ്ങൾ കൊണ്ടുള്ള ധന ചിലവ്, ദാമ്പത്യ സുഖക്കുറവ്, ശത്രുദോഷം.


ഉത്രം: ദാമ്പത്യജീവിതത്തിൽവിഷമതകൾ, അനാവശ്യമായി പണം ചെലവാക്കും, ശത്രുവർദ്ധന.


അത്തം: അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങൾ, അനിയന്ത്രിതമായ ചെലവുകൾ വിഷമിപ്പിക്കും.


ചിത്തിര: മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം.


ചോതി: കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം.


വിശാഖം: എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, എല്ലാവരോടും പ്രീതികരമായ രീതിയിൽ പെരുമാറും.


അനിഴം: സ്ത്രീകൾ മുഖേന സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ.


കേട്ട: ഉന്നതസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹസാഫല്യം, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും.


മൂലം: ആത്മീയത ഉണ്ടാകും, സ്ത്രീകൾ മൂലം ചെലവ് കൂടും. ദൈവീക ചിന്ത ഉടലെടുക്കും.


പൂരാടം: സന്താനസുഖം, തുടർച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും.


ഉത്രാടം: പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം, യാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും.


തിരുവോണം: സർക്കാരിൽ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.


അവിട്ടം: അന്യരെ സഹായിക്കാൻ ഉള്ള മനസുണ്ടാകും, സാംസ്‌കാര സമ്പന്നമായി പെരുമാറും.


ചതയം: അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, ഉല്ലാസകരമായ അനുഭവങ്ങൾ.


പൂരുരുട്ടാതി: ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്‌ടജന സംരക്ഷണം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.


ഉത്രട്ടാതി: ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, ജോലി ഭാരം അധികരിക്കും, ആഗ്രഹസാഫല്യം കിട്ടും, ബിസിനസിൽ നേട്ടം.


രേവതി: ആകർഷകത്വം ഉണ്ടായിരിക്കും, ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, യാത്ര മൂലം ഗുണാനുഭവങ്ങൾ.