suresh-gopi

നടൻ സുരേഷ് ഗോപിയുടെ രാജ്യസഭയിലെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രാജ്യസഭാംഗമായി കഴിഞ്ഞ ആറു വർഷം കക്ഷിരാഷ്ട്രീയ പശ്ചാത്തലമില്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയിൽ നിന്നും കേരളത്തിലെ മറ്റ് മുന്നണിയിലെ എം പിമാർക്ക് പഠിക്കാൻ ഏറെയുണ്ടെന്നും, തൃശൂർ മേയർ അത് കൃത്യമായി മനസിലാക്കിയെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തികഞ്ഞ കക്ഷിരാഷ്ട്രീയ പശ്ചാത്തലമില്ലാതിരുന്നിട്ടും കഴിഞ്ഞ ആറുവർഷം രാജ്യസഭാംഗമെന്നനിലയിൽ മികച്ച പ്രകടനമാണ് സരേഷ് ഗോപി കാഴ്ചവെച്ചത്. പാവങ്ങളോടുള്ള സഹാനുഭൂതി, വികസനത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്,പദ്ധതികൾ തെരഞ്ഞെടുക്കുന്നതിലുള്ള സൂക്ഷ്മത... യു. ഡി. എഫ്, എൽ. ഡി. എഫ് എം. പി മാർക്കെല്ലാം ഇനിയും മാതൃകയാക്കാനൊരുപാട് കാര്യങ്ങളുണ്ട് ഈ മനുഷ്യനിൽനിന്നും. തൃശ്ശൂർ മേയർ അത് കൃത്യമായി മനസ്സിലാക്കി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് കേരളം കേട്ടതാണ്.

കാലാവധി പൂർത്തിയാക്കുന്ന പ്രിയ സഹോദരൻ ശ്രീ. സരേഷ്‌ഗോപിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ദീർഘകാലം ജനങ്ങളെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കാനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു